KOYILANDY DIARY.COM

The Perfect News Portal

കൊച്ചി മെട്രോ: ഏപ്രില്‍ മുതല്‍ ഓരോ മാസവും ഓരോ സെറ്റ് കോച്ചുകള്‍ കൊച്ചിയിലെത്തും.

ആലുവ: കൊച്ചി മെട്രോക്കായി നിര്‍മിക്കുന്ന രണ്ടാമത്തെ സെറ്റ് കോച്ചുകളില്‍ ഓരോ സെറ്റ് കോച്ചുകള്‍ ഏപ്രില്‍ മുതല്‍ ഓരോ മാസവും കൊച്ചിലെയിത്തുമെന്ന്‌ കെ.എം.ആര്‍.എല്‍ മേനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് പുറപ്പെട്ട ആദ്യ സെറ്റ് കോച്ച് ജനുവരി 10ന് തന്നെ മുട്ടം യാര്‍ഡില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.  മെട്രോ കോച്ചുകള്‍ എത്തിയാല്‍ 1.25 കിലോ മീറ്റര്‍ നീളത്തിലുള്ള ട്രാക്കാണ് പരീക്ഷണ ഓട്ടത്തിനായി മുട്ടത്ത് തയ്യാറാക്കിയിരിക്കുന്നത്. ജനുവരി 23നാണ് ആദ്യ പരീക്ഷണ ഓട്ടം നിശ്ചയിച്ചിരിക്കുന്നത്. 110 കെവി വൈദ്യുതി വിതരണ സബ് സ്‌റ്റേഷനാണ് മെട്രോക്കായി നിര്‍മിക്കുന്നത്. മെട്രോക്കായി മുഴുവന്‍ വൈദ്യുതിയും എത്തുന്നത് ഇതിലൂടെയായിരിക്കും.

Share news