KOYILANDY DIARY

The Perfect News Portal

കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ 40-ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം

കൊയിലാണ്ടി: കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ നാൽപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രൊഫ. എം. പി. മന്മഥനെ സ്മരിച്ചു കൊണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. വി. അഹമദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. കൊറോണ വ്യാപനം പരിഗണിച്ച് മദ്യശാലകൾ മുഴുവനും അടച്ചിടണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. വി.കെ. ദാമോദരൻ, ഇയ്യച്ചേരി പദ്മിനി, വി.എം. രാഘവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *