KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ വാർഷിക സമ്മേളനം

കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ വാർഷിക സമ്മേളനം കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കോതമംഗലം ജി. എൽ. പി. സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ. വി. ബാലൻ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വയോജന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയും, ജില്ലാ കൗൺസിൽ സമ്മേളനം സംസ്ഥാന സെക്രട്ടറി എം. കെ. സത്യപാലനും ഉദ്ഘാടനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വായനാരി വിനോദ്, പി. കുമാരൻ, ടി. എം. കുഞ്ഞിരാമൻ നായർ, സി. സത്യചന്ദ്രൻ, എം. പി. ശിവാനന്ദൻ, ജയരാജൻ, അഷറഫ് കാവിൽ, ബാലൻ കേളോത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ. ബാലകൃഷ്ണൻ സ്വാഗതവും, ഇ. കെ. ഗോവിന്ദൻ നന്ദിയും പറഞ്ഞു.

Share news