KOYILANDY DIARY

The Perfect News Portal

കേരള പത്മശാലിയ സംഘം താലൂക്ക് കമ്മിറ്റി യോഗം

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം താലൂക്ക് കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ. വിജയൻ ഉൽഘാടനം ചെയ്തു. പി.പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിക്കുള്ള ഫണ്ട് ജില്ലാ പ്രസിഡണ്ട് കെ.എം. മാധവൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി. ചന്ദ്രശേഖരന് കൈമാറി.

രവീന്ദ്രൻ മാസ്റ്റർ തിക്കോടി (പ്രസിഡണ്ട്), കെ.ബാലൻ (വൈസ്. പ്രസിഡണ്ട്‌) പി.കെ .ശ്രീധരൻ (ജനറൽ സെക്രട്ടറി) എ.വി. ശ്രീജ (ജോ.സെക്രട്ടറി), ശിവദാസൻ (ട്രഷറർ) തുടങ്ങിയവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

യോഗത്തിൽ കെ.എം. മാധവൻ, പി.കെ. രാജഗോപാലൻ, കാളക്കണ്ടി അരുൺകുമാർ, വി.എം.,ചന്തുക്കുട്ടി, പി. സന്തോഷ് കുമാർ, ടി.പി. മാധവൻ, ബി. രാമൻ, പ്രമോദ് കണ്ണഞ്ചേരി, രവീന്ദ്രൻ മാസ്റ്റർ, പി.കെ. ശ്രീധരൻ, എ.വി. ശ്രീജ എന്നിവർ
സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *