KOYILANDY DIARY

The Perfect News Portal

കേരളത്തിന്‌ യുഎഇയുടെ 700 കോടി ധനസഹായം

തിരുവനന്തപുരം: കേരളത്തിന്‌ യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി രാജകുമാരന്‍ ഹിസ്‌ ഹൈനസ്‌ ഷെയ്‌ക്‌ മുഹമ്മദ്‌ ബിന്‍ സെയ്‌ദ്‌ അല്‍ നഹ്യാന്‍ മലയാളി വ്യവസായി എം എ യൂസഫ്‌ അലിയോടാണ്‌ കേരളത്തിനുള്ള സഹായധനത്തിന്റെ കാര്യം പറഞ്ഞത്‌.

കേരളത്തിനുള്ള സഹായമായി യുഎഇ സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്ന തുക 700 കോടി രൂപയാണ്‌(100 മില്യണ്‍ ഡോളര്‍). യുഎഇ കിരീടാവകാശി ഹിസ്‌ ഹൈനസ്‌ ഷെയ്‌ക്‌ മുഹമ്മദ്‌ ബിന്‍ സെയ്‌ദ്‌ അല്‍ നഹ്യാനെ കേരളീയനായ വ്യവസായി യൂസഫ്‌ അലി ഇന്ന്‌ രാവിലെ പെരുന്നാള്‍ ആശംസ അറിയിക്കാനായി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോടാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. പ്രധാനമന്ത്രിയോട്‌ ഇക്കാര്യം സംസാരിച്ചിട്ടുള്ളതായും യുഎഇ കിരീടാവകാശി പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹത്തോടും യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്‍റെ നന്ദി അറിയിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സഹായം ലോക സമൂഹം നമ്മോടൊപ്പം ഉണ്ടെന്ന സന്ദേശം പകരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *