KOYILANDY DIARY

The Perfect News Portal

കെ. കെ. ഷൈലജ ടീച്ചറെ റോക്ക് സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച് ദി ഗാര്‍ഡിയന്‍: ലഭിക്കുന്നത് അര്‍ഹമായ അംഗീകാരമെന്ന് എം.പി ശശി തരൂര്‍

തിരുവനന്തപുരം: കെ കെ ഷൈലജ ടീച്ചറെ റോക്ക് സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച്‌ അന്തരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയനില്‍ ലേഖനം. കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഡിയന്‍ പത്രത്തിന്റെയും പ്രശംസ. ചൈനയില്‍ കൊവിഡ് പടര്‍ന്നു തുടങ്ങിയ ജനുവരിയില്‍ത്തന്നെ കേരളം കൈകൊണ്ട പ്രതിരോധം, മുന്‍ കരുതലുകള്‍, തീരുമാനങ്ങളുടെ ധീരത എന്നിവയെ പത്രം പ്രശംസിക്കുന്നു. അതേസമയം ആരോഗ്യമന്ത്രിക്ക് ലഭിക്കുന്നത് അര്‍ഹമായ അംഗീകാരമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. യുഡിഎഫ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഗാര്‍ഡിയനെ ഉദ്ധരിച്ച്‌ ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തത്. യുഡിഎഫ് എംഎല്‍എ മാരുടെയും എംപി മാരുടെയും സമര നാടകത്തിനിടെയാണ് ശൈലജ ടീച്ചറെ പ്രശംസിച്ച്‌ ശശി തരൂര്‍ എംപി രംഗത്തെത്തിയിരിക്കുന്നത്.

ലോകമാതെ കോരളത്തിന്റെ കൊവിഡ് പ്രതിരോധമാതൃകയെ സസൂക്ഷമം നിരീക്ഷിക്കുന്ന ഘട്ടത്തിലാണ് ഗാര്‍ഡിയന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയെ പ്രശംസിച്ച്‌ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. കേരളത്തെക്കാള്‍ ഉയര്‍ന്ന ആളോഹരി ആഭ്യന്തര ഉത്പാദനമുള്ള യുഎസിലും ബ്രിട്ടനിലും കൊവിഡ് ബാധിച്ച്‌ പതിനായിരക്കണക്കിനാളുകള്‍ മരിച്ചപ്പോള്‍ മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ 4 പേര്‍ മാത്രമാണ് വൈറസ് ബാധയില്‍ മരണപ്പെട്ടതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, കേരളത്തിന്റെ ആരോഗ്യമന്ത്രി വൈറസ് പ്രതിരോധത്തിനായി കൈകൊണ്ട ദീര്‍ഘദര്‍ശനം, ആസൂത്രണമികവ് എന്നിവ ഗാര്‍ഡിയന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 2018- ലെ നിപ്പ കാലത്തും ധീരമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച ആരോഗ്യമന്ത്രിയുടെ കീഴില്‍ കേരളത്തിന്റെ ആരോഗ്യം ഭദ്രമാണെന്ന് ഗാര്‍ഡിയന്‍ നിരീക്ഷിച്ചു. ഗാര്‍ഡിയന്‍ ലേഖനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ ആരോഗ്യമന്ത്രിയെ പ്രശംസിച്ച്‌ ട്വീറ്റ് ചെയ്തത്.

Advertisements

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ കെകെ ഷൈലജയുടെ ഇടപെടല്‍ ഫലപ്രദമാണെന്ന് ശശി തരൂര്‍ കുറിച്ചു. ലോകമാകെ അവര്‍ക്ക് ലഭിക്കുന്ന അഭിനന്ദനത്തിന് കെ കെ ഷൈലജ അര്‍ഹയാണെന്നും ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *