കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

കോഴിക്കോട് > മാര്‍ച്ച്, ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാ വശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം പെന്‍ഷന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു.
ധര്‍ണ എ പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി പി കുട്ടികൃഷ്ണന്‍ അധ്യക്ഷനായി. കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി സി അപ്പുക്കുട്ടി, രാജന്‍ മൂരാട് എന്നിവര്‍ സംസാരിച്ചു. പി എം അശോകന്‍ സ്വാഗതവും പറക്കോട്ട് രാഘവന്‍ നന്ദിയും പറഞ്ഞു.

