KOYILANDY DIARY

The Perfect News Portal

കുന്ദമംഗലത്ത് ഗതാഗത നിയന്ത്രണത്തിന് കമ്മീഷണറും

കുന്ദമംഗലം: സ്ക്കൂളുകളും കോളേജുകളും തുറന്നതോടെ കുന്ദമംഗലം അങ്ങാടി ഇന്നലെ രാവിലെ മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി. അസിസ്റ്റന്റ്‌ കമ്മീഷണര്‍ പി.കെ.രാജു ദേശീയപാതയിലിറങ്ങി കര്‍ക്കശമായി ഗതാഗതം നിയന്ത്രണം ഏറ്റെടുത്തതോടെയാണ് വാഹനങ്ങള്‍ നീങ്ങിതുടങ്ങിയത്. അങ്ങാടിയിലേക്കുള്ള പ്രധാന പോക്കറ്റ് റോഡുകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ദേശീയപാതയുടെ ഇരുഭാഗത്തേക്കും പ്രവേശിച്ചതോടെയും ദേശീയപാതയില്‍ തന്നെ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതുമാണ് ഗതാഗതക്കുരുക്കുണ്ടാകാന്‍ കാരണം.

വൈകുന്നേരങ്ങളില്‍ ബസ് സ്റ്റാന്റിന് മുമ്ബിലുള്ള കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെയും എ.യു.പി സ്ക്കൂളിലെയും നാലായിരത്തോളം വരുന്ന കുട്ടികളാണ് അങ്ങാടിയിലേക്ക് വരുന്നത്. ഈ രണ്ട് വിദ്യാലയത്തിനും സ്ക്കൂള്‍ ബസ്സുമില്ല. കൂടാതെ മര്‍കസ്, നവജോതി, പെരിങ്ങൊളം എന്നിവിടങ്ങളിലെയും കുന്ദമംഗലത്തുള്ള അഞ്ചോളം വലിയ സമാന്തര വിദ്യാലയങ്ങളിലേയും ആയിരക്കണക്കിന് കുട്ടികള്‍ ദിനംപ്രതി ബസ് സ്റ്റാന്റിലെത്തുന്നുണ്ട്. വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത താല്‍ക്കാലിക ഡിവൈഡറുകളും മാഞ്ഞുപോയ സീബ്രാലൈനുകളും അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *