KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ സ്‌ക്കൂൾ പ്രവ്രർത്തനക്ഷമമാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണ പദ്ധതി എന്നിവയെപ്പോലെ സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിനുതകുന്ന ഉപാധിയായി കുടുംബശ്രീ മാറിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുടുംബശ്രീ സ്കൂളി​ന്‍റ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിരവധി മാതൃകകള്‍ രാജ്യത്തിനും ലോകത്തിനും സമ്മാനിച്ച കേരളത്തി​ന്‍റ മറ്റൊരു നാഴികക്കല്ലാണ് കുടുംബശ്രീ. രണ്ട് ദശകം പിന്നിടുേമ്ബാള്‍ പരിമിതികള്‍ മറികടന്ന് കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനും പുതിയ വികസനമാതൃകകള്‍ സൃഷ്ടിക്കുന്നതിനും കുടുംബശ്രീ സ്കൂള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ കൂടുതല്‍ ചലനാത്്മകമാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമാണ് കുടുംബശ്രീ സ്കൂള്‍ എന്ന ആശയത്തിന് രൂപംനല്‍കിയത്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ വി.കെ. സുമതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി.സി. കവിത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. നാണു, കെ.കെ. രവി, അസി. ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍ ടി. ഗിരീഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.വി. കുഞ്ഞിക്കണ്ണന്‍, സി.ഡി.എസ് മുന്‍ ചെയര്‍പേഴ്സന്‍ എം. നളിനി, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.  ഉണ്ണി വേങ്ങേരി സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്സന്‍ പി.കെ. രമ നന്ദിയും പറഞ്ഞു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *