KOYILANDY DIARY

The Perfect News Portal

സി.പി.ഐ.(എം) ജില്ലാ സമ്മേളനം: 2001 അംഗ സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി സി. പി. ഐ. (എം) 22-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടി എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ൺ ഉദ്ഘാടനം ചെയ്തു. പി. വിശ്വൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

ജനുവരി 2, 3, 4 തിയ്യതികളിലായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. 45 വർഷങ്ങൾക്ക് ശേഷം നടക്കുന്ന സമ്മേളനം വിജയിപ്പിക്കാൻ വൻ തയ്യാറെടുപ്പാണ് സി.പി.ഐ.(എം) നേതൃത്വത്തിൽ നടക്കുന്നത്. അതിന് തെളിവായാണ് ആയിരങ്ങളുടെ സന്നിദ്ധ്യത്തിൽ നടന്ന സംഘാടകസമിതി രീപീകരണം. 1972ൽ കൊയിലാണ്ടി കൊല്ലത്ത്ചാത്തോത്ത് ശ്രീധരൻ നായരുടെ വീട്ടുവളപ്പിൽ വെച്ചായിരുന്നു ജില്ലാ സമ്മേളനത്തിന് വേദിയായത്. നാലരപതിറ്റാണ്ട് പിന്നിട്ടപ്പോൾ രാഷ്ട്രീയ ബലാബലത്തിൽ ഉണ്ടായ മാറ്റം സി. പി. ഐ. (എം) നെ സംബന്ധിച്ച് സന്തോഷിക്കാൻ ഏറെ വകനൽകുന്നു.

യു. ഡി. എഫ്‌ന്റെ കുത്തക സീറ്റ് എന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷത്തിലേറെയായി സി.പി.ഐ(എം)നെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. രണ്ട് തവണ പി. വിശ്വനും, രണ്ട് തവണ കെ. ദാസനും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുത്തപ്പോൾ ഇവിടെ ഉണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല. കൊയിലാണ്ടി മണ്ഡലത്തിന്റെ ശബ്ദം സംസ്ഥാന നിയമസഭയിൽ മുഴങ്ങി കേൾപ്പിക്കാൻ ഇവർക്ക് സാധിച്ചു എന്നത് രാഷ്ട്രീയ എതിരാളികളുടെ ഉറക്കംകൊടുത്തുന്ന ഒന്നായി മാറുകയായിരുന്നു.

Advertisements

നഗരസഭ രൂപീകരിച്ച കാലം മുതൽ ഇടതുപക്ഷത്തിനെ കൈവിടാതെ ഓരോ തെരഞ്ഞെടുപ്പിലും സീറ്റുകൾ വർദ്ധിപ്പിച്ച് മുന്നറുന്ന കാഴ്ച യു.ഡി.എഫ്‌ന്റെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേൽപ്പിക്കുന്ന കനത്ത പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് സി. പി. ഐ. (എം) ജില്ല സമ്മേളനത്തിന്‌കൊയിലാണ്ടിയിൽ  തിരികൊളുത്തുന്നത്.

സമ്മളനവുമായി നിരവധിയായ പ്രവർത്തനങ്ങളാണ് സംഘാടകസമിതി ആലോചിച്ചിട്ടുള്ളത്. കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. ടൗൺ ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുക. പൊതുസമ്മേളന ദിവസം ജില്ലയിലെ 25000 ത്തിൽപ്പരം റെഡ് വളണ്ടിയർമാർ കൊയിലാണ്ടിയിൽ മാർച്ച് ചെയ്യും. കൂടാതെ കുടുംബസംഗമങ്ങൾ, കോഴിക്കോടിന്റെ ചരിത്ര പാശ്ച്ചാത്തലം വിളിച്ചോതുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന എക്‌സിബിഷൻ, നിരവധി വിഷയങ്ങളിൽ പ്രഗദ്ഭരെ പങ്കെടുപ്പിച്ചുകൊണ്ട് ചരിത്ര സെമിനാറുകൾ, സിബോസിയങ്ങൾ, കലാ സാംസ്‌ക്കാരിക പരിപാടികൾ, ചിത്ര രചനാ മത്സരം, നാടകം തുടങ്ങി വൻ തയ്യാറെടുപ്പുകളാണ് സമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം, മന്ത്രി ടി. പി. രാമകൃഷ്ൺ, ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായി 2001 അംഗങ്ങളുള്ള വിപുലമായ സംഘാടകസമിതി രൂപീകരച്ചു. കെ. ദാസൻ എം.എൽ.എ. (ചെയർമാൻ), പി. വിശ്വൻ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തീരുമാനിച്ചു. 150 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും പത്തിലധികം വരുന്ന സബ്ബ്കമ്മിറ്റികളും സമ്മേളനത്തോടനുബന്ധിച്ച് രൂപീകരിച്ചു.

ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അഗം എൻ. കെ. രാധ, കെ. പി. കുഞ്ഞമ്മദ് കുട്ടി, എം. മെഹബൂബ്, എൻ. കെ.നളിനി, ടി. ചന്തു മാസ്റ്റർ, ബാബു പറേേശ്ശാരി,  കെ. കെ. മുഹമ്മദ്, ബാബു പേരാമ്പ്ര, കെ. സത്യൻ തുടങ്ങിയവർ സംബന്ധിച്ചു. കെ. ദാസൻ സ്വാഗതo പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *