കിണര്‍ നിര്‍മ്മിച്ചു നല്‍കി

പേരാമ്പ്ര: വെള്ളിയൂര്‍ പിലാക്കുന്നത്ത്താഴ ആയിഷയുടെ കുടുംബത്തിന് ഉള്ള്യേരി റംസാന്‍ ട്രാവല്‍സിന്റെ സഹായത്താല്‍ നിര്‍മ്മിച്ച കിണര്‍ കോഴിക്കോട് സഫിയ ട്രാവല്‍സ് മാനേജര്‍ കെ. സുരേഷ് സമര്‍പ്പിച്ചു.
പി. ഇമ്പിച്ചി മമ്മു അദ്ധ്യക്ഷത വഹിച്ചു.
എസ്. അസ്റുദ്ദീന്‍, മഹേഷ്, ഗോവിന്ദ രാജ്, ടി.കെ. ഇബ്രാഹിം, എന്‍.കെ. മുഹമ്മദലി ബാഫഖി, ടി.എം. സിദ്ധീഖ് മൗലവി, എന്നിവര്‍ സംസാരിച്ചു. കെ.ടി. അസന്‍ സ്വാഗതവും, എം.കെ. ഫൈസല്‍ നന്ദിയും പറഞ്ഞു.

