KOYILANDY DIARY.COM

The Perfect News Portal

കാര്യവട്ടത്ത് കടന്നല്‍ ഇളകിയതിനെ തുടർന്ന്‌ നിരവധി പേര്‍ക്ക് പരുക്കേറ്റു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കടന്നല്‍ ഇളകിയതിനെ തുടർന്ന്‌ നിരവധി പേര്‍ക്ക് പരുക്കേറ്റു. കളി കാണാനെത്തിയവരില്‍ രണ്ടു പേരാണ് കടന്നല്‍ കൂടിന് കല്ലെറിഞ്ഞത്. പരുക്കേറ്റവരില്‍ 10 വയസ് പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. കടന്നല്‍ ഇളകിയതോടെ കളി അല്‍പസമയം നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചു.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനമാണ് കാര്യവട്ടത്ത് നടക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *