KOYILANDY DIARY

The Perfect News Portal

കാന്‍സര്‍ സെല്ലുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ടെക്നോളജി വികസിപ്പിച്ച്‌ കൊച്ചിയിലെ ഡോക്ടര്‍മാര്‍

കൊച്ചി: കാന്‍സര്‍ എന്ന മാഹാവ്യാധിയെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മനുഷ്യ ശരീരത്തിലെ കോശങ്ങളെ മുക്കാല്‍ ഭാഗത്തോളം ബാധിച്ചതിന് ശേഷം മാത്രം കണ്ടെത്തുന്ന രോഗം പിന്നീട് പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാനും കഴിയാതെ വരുന്നു.

കാന്‍സറിന്റെ ബാധ കോശങ്ങളില്‍ തുടക്കത്തില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ഫലപ്രദമായ ചികിത്സകള്‍ വൈദ്യശാസ്ത്രത്തിലുണ്ട്. ഈ വെല്ലുവിളിയെ അതിജീവിച്ച്‌ കൊണ്ട് വൈദ്യശാസ്ത്രത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണ് കൊച്ചിയിലെ ഡോക്ടര്‍മാര്‍.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരായ ശാന്തികുമാര്‍ വി നായരും, മന്‍സൂര്‍ കോയക്കുട്ടിയും ചേര്‍ന്ന് ഭക്ഷണത്തിലെ മലിനീകരണ വസ്തുവിനെ തിരിച്ചറിയാനുള്ള നാനോമെഡിസിന്‍ കണ്ടെത്തിയിരുന്നു.

Advertisements
രാമന്‍ സ്പെക്‌ട്രോകോപിയിലെ സിദ്ധാന്തങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതേ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യ ശരീരത്തിലെ സെല്ലുകളില്‍ വ്യത്യസ്ത സ്വഭാവം കാണിക്കുന്നവ ഏതാണെന്ന് കണ്ടെത്താന്‍ സാധിക്കുമോ എന്ന പരീക്ഷത്തിലായിരുന്നു ഡോക്ടര്‍മാര്‍.

പരീക്ഷണത്തിന് വിജയം കുറിച്ചുകൊണ്ട് ആശുപത്രിയില്‍ പോകാതെ തന്നെ കാന്‍സര്‍ സെല്ലുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ടെക്നോളജി വികസിപ്പിച്ചിരിക്കുയാണ് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ലേസര്‍ സംവിധാനത്തിന്റെ സഹായത്തിലാണ് സെല്ലുകളിലെ അസ്വാഭാവികത തിരിച്ചറിയുന്നത്.

ലേസര്‍ പരിശോധനയിലൂടെ സെല്ലുകളുടെ സ്വഭാവം തിരിച്ചറിയുന്നത് ആദ്യമായാല്ല പക്ഷെ വ്യത്യസ്ത സ്വഭാവം കാണിക്കുന്നതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ സെല്ലുകളെ തിരിച്ചറിയുന്നത് പ്രയാസമായിരുന്നു. പുതിയ രീതിയിലൂടെ ഈ പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കും.

രാമന്‍ നാനോ-സെന്‍സര്‍ സംവിധാനത്തിലൂടെ പരിശോധന നടത്തി 30 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും. ഏത് തരത്തിലുള്ള കാന്‍സറിനെയും കണ്ടെത്താന്‍ സാധിക്കും എന്നതും വലിയ നേട്ടം തന്നെയാണ്. കാന്‍സറിനെ തുടച്ച്‌ മാറ്റുന്നതിനുള്ള ആദ്യഘട്ടമായി ഇതിനെ കണക്കാക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *