KOYILANDY DIARY.COM

The Perfect News Portal

കലാലയ ജീവിതം അടയാളപ്പെടുത്തി ചിത്രകാരൻമാരുടെ കൂട്ടായ്മ

കൊയിലാണ്ടി: കലാലയ ജീവിതം അടയാളപ്പെടുത്തി “ഓട്ടോഗ്രാഫി “നായി ചിത്രകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് ഓട്ടോഗ്രാഫ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമത്തിന്റെ ഭാഗമായുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കൊയിലാണ്ടി ബൊഹീമിയൻസിലെയും, സ്കൂളിലെ ചിത്രകലാകാരൻമാരുടെയും സഹായത്തോടെയാണ്  “ബ്രഷ് ഗ്രാഫി ” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. നിരവധി വർണ്ണചിത്രങ്ങളാണ് ചിത്രകാരൻമാരുടെ കൂട്ടായ്മയിൽ കലാലയ ജീവിതം അടയാളപ്പെടുത്തുന്ന ഓർമ്മ ചിത്രങ്ങൾക്കാണ് നിറം പകർന്നത്. സ്കൂളിന്റെ ബഹുമുഖമായ പദ്ധതികൾക്കായാണ് വർഷങ്ങൾക്ക് ശേഷം ഓൾഡ് സ്റ്റുഡന്റ് ഫോറത്തിന്റെ സഹകരണത്തോടെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിലയിലേക്ക് കുതിക്കുന്ന സ്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഗമം പുതിയ ദിശാബോധം നൽകും. യു.കെ.രാഘവൻ മാസ്റ്റർ ചിത്രം വരച്ച് ഉൽഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. ഇ എസ്.രാജൻ, എൻ.വി.വൽസൻ, പി.ടി.എ.പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത്, ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ, യു.കെ.ചന്ദ്രൻ, കെ.ടി.ജോർജ്, സി.ജയപ്രകാശ്, അബ്ദുറഹിമാൻ  മാസ്റ്റർ, എ.സുുഭാഷ് ടി.ശോഭ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് പോസ്റ്റർ പ്രചരണത്തോടെ തുടക്കമായി. പ്രമുഖ വ്യക്തികൾ സന്ദർശിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *