കര്‍ഷകത്തൊഴിലാളികളുടെ ഉജ്വല മാര്‍ച്ച്
കോഴിക്കോട് > വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്കെടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ എഫ്സിഐ സംഭരണ കേന്ദ്രത്തിലേക്ക് കര്‍ഷകത്തൊഴിലാളികളുടെ ഉജ്വല മാര്‍ച്ച്. ജില്ലാ സെക്രട്ടറി കെ. കെ. ദിനേശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ആര്‍ പി ഭാസ്കരന്‍, പി സി പുഷ്പ, സി എച്ച് മോഹനന്‍, പി ബാബുരാജ്, കെ ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി സി ബാലന്‍ സ്വാഗതം പറഞ്ഞു.
കേരളത്തിന് അര്‍ഹമായ റേഷന്‍ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, അര്‍ഹമായ റേഷന്‍വിഹിതം ലഭ്യമാക്കുക, മുന്‍ഗണനാ ലിസ്റ്റിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

