കര്‍ണാടകയില്‍ കനത്തമഴ

കർണാടക: കനത്തമഴയെ തുടര്‍ന്ന് കര്‍ദ്ര ഡാം പരിസരത്ത് കുടുങ്ങിയ 300 ഓളം പേരെ നാവികസേന ദൗത്യസംഘം രക്ഷിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് കര്‍ദ്ര ഡാം സ്ഥിതി ചെയ്യുന്ന കൈഗ ഗ്രാമത്തില്‍ വെള്ളം കയറുകയുകയായിരുന്നു. കാളി നദിയില്‍ വെള്ളം പൊങ്ങിയതോടെ ഗ്രാമം വെള്ളത്തിനടയിലാവുകയും പ്രദേശവാസികള്‍ ഒറ്റപ്പെടുകയും ചെയ്തു.
മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാഭരണകൂടം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് നേവിയുടെ സഹായം തേടുകയായിരുന്നു. കര്‍വാര്‍ നേവല്‍ ബേസില്‍ നിന്നും എത്തിയ രക്ഷാദൗത്യ സംഘം ചൊവ്വാഴ്ച രാത്രിയോടെ 300 പേരെയും സുരക്ഷിത സ്ഥാനത്തെത്തിച്ചായി ഉത്തര കന്നട എസ്.പി അറിയിച്ചു.

കാളി നദിയിലാണ് കര്‍ദ്ര ഡാമുള്ളത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. നദീ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

