കരവല വീശുന്നതിനിടയിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് പരേതനായ സി.പി. ഭാസ്ക്കരൻ്റെ മകൻ പുരുഷോത്തമൻ (44) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മെമ്പറായിരുന്നു. വൈകീട്ട് ചെറിയമങ്ങാട് കടപ്പുറത്ത് കരവല (വീശുവല) വീശുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെയുള്ളവർ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. അമ്മ: പരേതയായ വിശാല. ഭാര്യ: ജെസ്സി. മക്കൾ: വിഷ്ണു, റൂണി. സഹോദരങ്ങൾ: രാജലക്ഷ്മി വിശ്വനാഥൻ (പുതിയാപ്പ), രാജേഷ്, വിശ്വംഭരൻ, ഷാജി.
