KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 38,39 വാർഡുകളിലുള്ളവർക്ക് ബുധനാഴ്ച കോവിഡ് ടെസ്റ്റ്: ഇന്നലത്തെ ടെസ്റ്റ് റിസൽട്ടിൽ 1 പോസിറ്റീവ്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഒരാൾക്ക് കോവിഡ് പോസറ്റീവ് റിപ്പോർട്ടു ചെയ്തു. 95 ഓളം പേർക്ക് നടത്തിയ പരിശോധനയിലാണ് ഒരു പോസറ്റീവ് ഫലം റിപ്പോർട്ട് ചെയ്തത്. ഇവർ നേരത്തെ നഗരസഭ 5-ാം വാർഡിലെ പുളിയഞ്ചേരിയിലുള്ളവരുമായി സമ്പർക്കം പുലർത്തിയവരാണെന്നാണ് പറയുന്നത്. ഇവരെ കൊയിലാണ്ടി നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റെറിലെക്ക് മാറ്റി. ഇതോടൊപ്പം 107 ഓളം പേർക്ക് പി.സി.ആർ. പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിൻ്റെ ഫലം രണ്ട് ദിവസം കഴിഞ്ഞാതിന്ശേഷം മാത്രമേ ലഭിക്കുകയുള്ളൂ.

കൊയിലാണ്ടിയിൽ 13 ഓളം കോവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നും ഇവരുടെ സമ്പർക്ക പട്ടിക വർദ്ധിച്ചതും രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം നഗരസഭ മുഴുവൻ കണ്ടയിൻമെൻ്റ്  സോണായി പ്രഖ്യാപിച്ചിരിന്നു. ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമെ തുറക്കുന്നുള്ളു. നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളും അടച്ചിടുകയും ചെയ്തിട്ടുണ്ട്. നാളെ ബുധനാഴ്ച 38, 39 വാർഡുകളിലെ സമ്പർക്കത്തിലേർപ്പെട്ടവരെന്ന് സംശയിക്കുന്ന ആളുകളുടെ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നേരത്തെ 2 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.  ആൻ്റിജൻ പരിശോധനയാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *