KOYILANDY DIARY.COM

The Perfect News Portal

കനാല്‍ ജല വിതരണം 20ന് ആരംഭിക്കും

കൊയിലാണ്ടി > കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ജല വിതരണം ജനുവരി 20ന് ആരംഭിക്കും. ഇതിന്റെ അവലോകനം കെ.ദാസന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ നടന്നു. ജല വിതരണ സമയത്ത് കനാലുകളിലുണ്ടാകുന്ന ചോര്‍ച്ചകള്‍ക്ക് അടിയന്തിര അറ്റകുറ്റപ്പണി നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ്, ചെങ്ങോട്ട്‌കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news