കനത്ത മഴ; വീടിന്റെ മേൽക്കൂര തകർന്നു വീണു

താമരശ്ശേരി: കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു വീണു. ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കോരങ്ങാട് വളപ്പിൽ പൊയിൽ പാതിരി അബൂബക്കറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്.

അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന അബൂബക്കർ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീട്ടുപകരണങ്ങളും നശിച്ചു.





