KOYILANDY DIARY

The Perfect News Portal

കനത്ത മഴ തുടരുന്നു: കൊയിലാണ്ടി താലൂക്കിൽ 22 വീടുകൾ ഭാഗികമായി തകർന്നു

കൊയിലാണ്ടി: കാലവർഷം കനത്തപ്പോൾ വ്യാപക നാശനഷ്ടം. കൊയിലാണ്ടി താലൂക്കിൽ 22 വീടുകൾ ഭാഗികമായി തകർന്നു. നൊച്ചാട് വില്ലേജിൽ 8 വീടുകളും, പന്തലായനി 2 ഉം, തിക്കോടി 4ഉം, ഇരിങ്ങൽ 3 ഉം, വിയ്യൂർ, 1 ഉം, മൂടാടി 1 ഉം, പയ്യോളി 1 ഉം, ചെമ്പനോട് 1 ഉം, പാലേരി 1 ഉം വീടുകളാണ്ഭാഗികമായി തകർന്നത്. പൊയിൽക്കാവിൽ  മരങ്ങൾ വീണ് വീട് തകർന്നു. തനിയഞ്ചേരി മനോഹരന്റെ വീടാണ് തകർന്നത്. ചൊവാഴ്ച കാലത്തായിരുന്നു സംഭവം ഫയർഫോയ്സ് എത്തിമരങ്ങൾ മുറിച്ചു മാറ്റി.

ദേശീയ പാതയിൽ തിരുവങ്ങൂർ കേരളാ ഫീഡ്സിന്റെ വടക്ക് ഭാഗം തണൽമരം വീണ് ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും സൈന്യവും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് മരം വീണ് 12 ഓളം ഇരുചക്ര വാഹനങ്ങൾ തകർന്നു. മണമൽ റോഡിൽ മാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മരംമുറിഞ്ഞ് വീഴുന്നതിനിടെ സ്കൂട്ടർ യാത്രകാരൻ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വെളിയണ്ണൂർ സ്വദേശി എള വീട്ടിൽ സുരേന്ദ്രനാണ് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. കൊരയങ്ങാട് വയൽ പുര ഭാഗത്തെ വീടുകൾ വെള്ളത്തിലായി. 10 ഓളം കുടുംബങ്ങൾ ബന്ധുവീട്ടിലെക്ക് താമസം മാറ്റി. കൊരയ ങ്ങാട് കരിമ്പാ പൊയിൽ മൈതാനവും, ക്ഷേത്രത്തിലും വെള്ളം കയറി. ഈസ്റ്റ് റോഡിലെ നിരവധി കടകളിൽ വെള്ളം കയറി. നാശനഷ്ടം സംഭവിച്ചു.

Advertisements

കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപം മരം മുറിഞ്ഞ് വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ടായിരുന്നു സംഭവം. തിരുവങ്ങൂരിൽ വൈകീട്ട് വീണ്ടും മരം മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് അഞ്ച് മണിയോടെയാണ് മരം വീണത്. ഗതാഗതം തിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *