KOYILANDY DIARY.COM

The Perfect News Portal

കനത്ത കാറ്റിലും മഴയിലും ഫൈബർ വള്ളം തകർന്നു

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം കാറ്റിലും മഴയിലും തകർന്നു. വിരുന്നുകണ്ടി ദാസൻ്റെ ഉടമസ്ഥതയിലുള്ള നകുലൻ എന്ന ഫൈബർ വള്ളമാണ് തകർന്നത്. വള്ളത്തിലുണ്ടായിരുന്ന വിരുന്നു കണ്ടി സാജു, രാജു, ചെറിയമങ്ങാട്, കബീർ, വേണു, എലത്തുർ സ്വദേശി കുട്ടൻ എന്നീ അഞ്ച് പേരെയും രക്ഷപ്പെടുത്തി.

കൊയിലാണ്ടിയിൽ നിന്നും തെക്ക് പടിഞ്ഞാറ് 55 നോട്ടിക്കൽ മൈൽ അകലത് വെച്ചാണ് അപകടം. ഹിലാഹിയ ചാലിയം എന്ന ഫൈബർ വള്ളമാണ്  തോണിയിലെ അഞ്ചു പേരെയും രക്ഷപ്പെടുത്തിയത്. ഫൈബറും വലയും നഷ്ടപ്പെട്ടു. 8 ലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു. അപകടത്തിൽ തോണിയും വലയും നഷ്ടപ്പെട്ടതിനാൽ അടുത്തെങ്ങും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. അപകടത്തിൽ തകർന്ന വള്ളത്തിൻ്റെ ഉടമസ്ഥർക്ക് സർക്കാർ  നഷ്ടപരിഹാരം നൽകണമെന്ന് തീരദേശ ഹിന്ദു സംരക്ഷണ സമിതി അരയ സമാജം കൂട്ടായ്മ ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *