KOYILANDY DIARY.COM

The Perfect News Portal

വ്യാപാര ദിനം ആഘോഷിച്ചു

കൊയിലാണ്ടി: വ്യാപാര ദിനം ആഘോഷിച്ചു. ഓൺലൈൻ കുത്തകയുടെ വ്യാപകമായ കടന്നുകയറ്റം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. കുത്തകകളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരംഗത്ത് കടുത്ത മാന്ദ്യമുയർത്തിയ സാഹചര്യത്തിൽ പ്രതിസന്ധിയിലാ യിരിക്കുകയാണ്. കേ ന്ദ്ര സംസ്ഥാന സർക്കാറുകൾ കുത്തകകളെ നിയന്ത്രിക്കണമെന്ന് വ്യാപാരികൾക്ക് സാമ്പത്തിക സഹായ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ട്രേഡേഴ്സ് ദിനത്തിൻ്റെ ഭാഗമായി ഓഫീസ് പരിസരത്ത് വ്യാപാരികൾ പതാക ഉയർത്തി. കെ.എം. രാജീവൻ, ടി.പി. ഇസ്മായിൽ, ജെ.കെ. ഹാഷിം, ഉഷമനോജ്, റോസ് ബെന്നറ്റ്, ചന്ദ്രൻ നായർ, സി.കെ. ലാലു, രാംദാസ്, വി.എസ്. വിജയൻ, ദാമോദരൻ, ടി. ബഷീർ, എം.ശശീന്ദ്രൻ, പ്രജീഷ് എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *