KOYILANDY DIARY

The Perfect News Portal

ഓണത്തിന് സ്‌പെഷ്യല്‍ മത്തങ്ങ കൊണ്ടുണ്ടാക്കിയ അടയായാലോ…

പലതരം അടകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും. ഇത്തവണത്തെ ഓണത്തിന് മത്തങ്ങ കൊണ്ട് സ്‌പെഷ്യല്‍ അട ഉണ്ടാകാം. മൂത്ത് നല്ല മഞ്ഞ കളര്‍ വന്ന മത്തങ്ങ വേണം അടയുണ്ടാകാന്‍ ഉപയോഗിക്കാന്‍. പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഇത്തരി മധുരം വേണം.

ആവശ്യമുള്ള സാധനങ്ങള്‍:

മൂത്ത മത്തങ്ങ : 1
ശര്‍ക്കര : അരക്കിലോ
തേങ്ങ ചിരകിയത് : 3 മുറി
ഏലയ്ക്കാപ്പൊടി : 2 സ്പൂണ്‍
ചുക്കുപൊടി : 1 ചെറിയ സ്പൂണ്‍
അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല)
നെയ്യ് : 2 സ്പൂണ്‍
വാഴയില : ആവശ്യത്തിന്

Advertisements

ഉണ്ടാക്കുന്ന വിധം:

ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങ ചിരകിയതും മത്തങ്ങ വേവിച്ച് ഉടച്ചതും ചേര്‍ത്ത് അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമാ‍യിരിക്കണം. അല്ലെങ്കില്‍ കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്‍ വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്‍ വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്തിളക്കുക.വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്‍ പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക.

ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്‍ത്ത് കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍).ഓരോ കയില്‍ അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക. എല്ലാ ഇലക്കഷ്ണങ്ങളും ഇങ്ങനെ തയ്യാറാക്കിയതിനുശേഷം ഓരൊന്നിലും പകുതി ഭാഗത്തായി കൂട്ട് നിരത്തുക. അടകളെല്ലാം ഇതുപോലെ തയ്യാര്‍ ചെയ്തശേഷം കുക്കറിലോ ഇഡ്ഡ്ലലി പാത്രത്തിലോ അടുക്കി വച്ച് ആവിയില്‍ വേവിച്ചെടുക്കുക.