KOYILANDY DIARY.COM

The Perfect News Portal

ഒടുവിൽ നിർഭയയ്ക്ക് നീതി: പ്രതികളെ നാളെ പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റും

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കും. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി രാഷ്ട്രപതി പരിഗണിച്ചില്ല. വധശിക്ഷ റദ്ദാക്കണമെന്ന പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹരജിയും സുപ്രീംകോടതി തള്ളി.

നിര്‍ഭയ കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ നാളെ പുലര്‍ച്ചെ 5:30ന് നടപ്പിലാക്കണമെന്നാണ് പട്യാല ഹൗസ് കോടതിയുടെ മരണവാറന്‍റ്. ഇനി ഈ പകല്‍ മാത്രമാണുള്ളത്.

വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളെല്ലാം തീഹാര്‍ ജയിലില്‍ പൂര്‍ത്തിയായി. നാല് പേരെ ഒരുമിച്ച്‌ ഇതുവരെ തൂക്കിലേറ്റിയിട്ടില്ല എന്നതിനാല്‍ പ്രത്യേക തൂക്കുതട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ആരാച്ചാര്‍ പവന്‍ ജല്ലാള്‍ ഡമ്മികളെ തൂക്കി. വൈദ്യപരിശോധനയും കൗണ്‍സിലിങും തുടരുകയാണ്. പ്രതികള്‍ക്കുള്ള സുരക്ഷ ഇരട്ടിപ്പിച്ചു.

Advertisements

നിയമ സാധ്യതകളെല്ലാം അവസാനിച്ചതിനാല്‍ വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി അവസാനശ്രമം തുടരുകയാണ് പ്രതികള്‍. കൃത്യം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത തിരുത്തല്‍ ഹരജി നല്‍കിയിരുന്നത്. ഹരജി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.

അക്ഷയ് കുമാറിന്‍റെ ഭാര്യ ഒറംഗബാദ് കോടതിയില്‍ നല്‍കിയ വിവാഹമോചന ഹരജിയാണ് ഇനിയുള്ളതില്‍ ശ്രദ്ധേയം. പ്രതികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *