KOYILANDY DIARY

The Perfect News Portal

ശ്രീനാരായണ ഗുരു 166 മത് ജയന്തി: എസ്.എൻ.ഡി.പി. യൂണിയൻ പതാകദിനം ആചരിച്ചു

കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവൻ്റെ 166 മത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എസ്. എൻ ഡി.പി യൂണിയൻ്റെ കീഴിലുള്ള മുഴുവൻ ശാഖകളിലും പതാകദിനം ആചരിച്ചു. (കോവിഡ് പ്രോട്ടോകോൾ  പാലിച്ചുകൊണ്ടാണ് കൗൺസിൽ യോഗവും പതാക ദിനവും ആചരിച്ചത്.)  കോവിഡ് മഹാമാരി നേരിടുന്ന കാലഘട്ടത്തിൽ ചതയദിന ഘോഷയാത്രയും ആഘോഷവും വേണ്ടെന്ന് വെച്ചു. പാവപ്പെട്ട ശാഖ അഗങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയുവാനും തീരുമാനിച്ചു. 
കൊയിലാണ്ടി യൂണിയൻ ഓഫീസിൽ  പ്രസിഡണ്ട് പറമ്പത്ത് ദാസൻ പതാക ഉയർത്തി പരിപാടി ഉൽഘാടനം  ചെയ്തു.  യോഗം ഡയറക്ടർ കെ. കെ ശ്രീധരൻ, യൂണിയൻ കൗൺസിൽമാരായ സുരേഷ് മേലെപുറത്ത്, ശോഭന ടി, ചോയിക്കുട്ടി, കെ.വി സന്തോഷ്‌ കുമാർ, കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ സ്വാഗതവും, വൈസ്  പ്രസിഡണ്ട് സുരേന്ദ്രൻ നന്ദി നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *