എസ്.എസ്.എൽ.സി. അയൽപക്ക പഠന കേന്ദ്രങ്ങൾക്ക് തുടക്കം

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. അയൽപക്ക പഠന കേന്ദ്രങ്ങൾക്ക് തുടക്കം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി പഞ്ചായത്തുകളിലായി തുടങ്ങുന്ന എട്ട് അയൽപക്ക പഠന കേന്ദ്രങ്ങളുടെയും പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കുള്ള സ്കൂൾ തല പഠനക്യാമ്പിന്റെയും ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ നിർവഹിച്ചു. ‘അറിവ് അരികിലേക്ക്’ എന്ന സന്ദേശവുമായാണ് പഠന കേന്ദ്രങ്ങൾ തുടങ്ങുന്നത്.

ജനകീയ കൂട്ടായ്മയിൽ ഒരാഴ്ചക്കാലമാണ് പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുക. അധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡൻറ് വി. മുസ്തഫ അധ്യക്ഷനായി. അതുല്യ ബൈജു, ഷീബ ശ്രീധരൻ, വിജയൻ കണ്ണഞ്ചേരി, പ്രിൻസിപ്പൽ ടി.കെ. ഷറീന, പ്രധാനാധ്യാപിക കെ.കെ. വിജിത, സ്കൂൾ മാനേജർ ടി.കെ. ജനാർദനൻ, ജി.എസ്. അവിനാശ്, എ.പി. സതീശ് ബാബു, എൻ.പി. ഭാസ്കരൻ, വി. കൃഷ്ണദാസ്, ടി. ജിതിൻ, സുനിൽ മൊകേരി എന്നിവർ സംസാരിച്ചു.


