KOYILANDY DIARY

The Perfect News Portal

എന്‍സൈമിനെ ചെറുത്ത് ആത്മഹത്യ കുറയ്ക്കാം: ലോകാരോഗ്യസംഘടന

എന്‍സൈമിനെ ചെറുത്ത് ആത്മഹത്യ കുറയ്ക്കാം ഈ ഉദ്യമം വിജയിച്ചാല്‍ സമീപഭാവിയില്‍ ആത്മഹത്യാ നിരക്ക് വളരെ കുറയ്ക്കാന്‍ സാധിക്കും

ത്മഹത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മരണകാരണം എന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്ത് പലകാരണങ്ങളാല്‍ എട്ട് ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും ജീവനൊടുക്കുന്നത്.

ഇന്ത്യയിലാകട്ടെ ശരാശരി 60,000 പേരാണ് ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നത്. 15 വയസ്സിനും 24 വയസ്സിനും പ്രായമുളളവരാണ് ഇതില്‍ കൂടുതലും എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം.

Advertisements

സാമ്ബത്തിക ബുദ്ധിമുട്ട്, മാനസിക സംഘര്‍ഷം, വിഷാദരോഗം എന്നിങ്ങനെ ആത്മഹത്യക്ക് കാരണങ്ങളേറെയാണെങ്കിലും ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ എ.സി.എം.എസ്.ഡി എന്ന എന്‍സൈമാണെന്നാണ് ശാസ്ത്രലോകത്തിന്റെ പുത്തന്‍ കണ്ടെത്തല്‍.

ഡോ.ലീന ബ്രൂന്‍ഡിന്റെ നേതൃത്വത്തില്‍ മിഷിഗണിലെ വാന്‍ ആന്‍ഡെല്‍ റിസെര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണസംഘം നടത്തിയ പഠനത്തിലാണ് ഈ പുതിയ എന്‍സൈമിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. തലച്ചോറിലെ രണ്ട് രാസഘടകങ്ങളുടെഅളവ് ക്രമാതീതമായ അളവില്‍ കൂടുന്നതാണ് വ്യക്തികളിലെ ആത്മഹത്യാ പ്രവണതയ്ക്ക് കാരണമാകുന്നത് എന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍.

ഈ എന്‍സൈം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ഈ രാസഘടകങ്ങളുടെ ക്രമാതീതമായ വര്‍ധനവിനും കുറവിനും കാരണമാകുന്നത് എന്നാണ് ട്രാന്‍സ്പ്ലാന്റേഷന്‍ സൈക്യാര്‍ട്രി എന്ന ജേര്‍ണലില്‍ പുറത്ത് വിട്ട ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആത്മഹത്യയ്ക്ക് ശ്രമിച്ചവരെ അടിസ്ഥാനമാക്കി ഗവേഷണ സംഘം നടത്തിയ പഠനത്തില്‍ തലച്ചോറില്‍ പിക്കോലിനിക് എന്ന രാസഘടകത്തിന്റെ അളവ് വളരെ കുറവാണെന്നും എന്നാല്‍ ക്വിനോലിനിക് എന്ന രാസഘടകത്തിന്റെ അളവ് വളരെ കൂടുതലാണെന്നും കണ്ടെത്തി.

ഈ രാസഘടകങ്ങളുടെ ക്രമരഹിതമായ പ്രവര്‍ത്തനത്തിന് കാരണം എ.സി.എം.എസ്.ഡി എന്ന എന്‍സൈമിന്റെ പ്രവത്തനത്തിലുണ്ടാകുന്ന പോരായ്മയാണ്. രക്തപരിശോധനയിലൂടെ ഈ എന്‍സൈമിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ മനസ്സിലാക്കാമെന്നും ഇതിനാവശ്യമായ മരുന്ന് കഴിച്ചാല്‍ ആത്മഹത്യ പ്രവണത തടയാമെന്നും പഠനം പറയുന്നു.

അതുകൊണ്ട് തന്നെ ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം നിയന്ത്രണത്തിലാക്കാനുളള മരുന്നിനായുളള ഗവേഷണപഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ഉദ്യമത്തില്‍ ശാസ്ത്രലോകം വിജയിച്ചാല്‍ സമീപഭാവിയില്‍ ആത്മഹത്യാ നിരക്ക് വളരെ കുറയ്ക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *