ഇ.എം.എസ് ദിനാചരണം നടത്തി
തിരുവനന്തപുരം: ഇ.എം.എസ് – എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെങ്ങും സി.പി.ഐ.എം കേന്ദ്രങ്ങളിലും ഓഫീസുകളിലും പതാകയുയര്‍ത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററില്‍ എ. വിജയരാഘവന് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണ സമ്മേളനങ്ങളും ചേര്‍ന്നു. മാര്‍ച്ച് 19 മുതല്‍ 22 വരെയാണ് ഇ.എം.എസ് – എകെജി ദിനമാചരിക്കുന്നത്.
