KOYILANDY DIARY

The Perfect News Portal

എൻ.ഡി.എ. തെരഞ്ഞെടുപ്പ് കൺവെൻഷൻ

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ വിശ്വാസികളെ മുന്നിൽ നിന്നു കുത്തിയ എൽ.ഡി.എഫിനെയും, പിന്നിൽ നിന്ന് കുത്തിയ യു.ഡി.എഫിനെയും വിശ്വാസികൾ പാഠം പഠിപ്പിക്കുമെന്നും എൻ.ഡി.എ. കേരളത്തിൽ വൻ ശക്തിയാവുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് ടി.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. എസ്. ആർ.ജയ് കിഷ് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജില്ലാ ട്രഷറർ വി.കെ. ജയൻ, അഡ്വ.വി. സത്യൻ, എ.പി. രാമചന്ദ്രൻ, വി.കെ. ഉണ്ണിക്കൃഷ്ണൻ, എൻ.വി. ഗോപിനാഥ്, വയനാരി വിനോദ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, ടി.കെ. പത്മനാഭൻ, കെ.പി. മോഹനൻ, സ്മിതാലക്ഷ്മി ടീച്ചർ, വി.കെ. മുകുന്ദൻ, യു.പി. ജയാനന്ദൻ (കാമരാജ് കോൺഗ്രസ്) തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി വയനാരി വിനോദ് (ചെയർമാൻ) എസ്.ആർ. ജയ് കിഷ് (ജനറൽ കൺവീനർ), ഒ. മാധവൻ ട്രഷറർ എന്നിവരടങ്ങിയ 251 അംഗ കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *