KOYILANDY DIARY.COM

The Perfect News Portal

ഇഷാന ഗോൾഡിന്റെ പുതുക്കിയ ഷോറൂം ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി ഇഷാനഗോൾഡിന്റെ പുതുക്കിയ ഷോറൂം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. കഴിഞ്ഞ മൂന്ന് മാസം മുമ്പ് തീപ്പിടുത്തത്തെ തുടർന്ന് ജ്വല്ലറി പൂർണ്ണതോതിൽ കത്തി നശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജ്വല്ലറി അടിയന്തിരമായി പുതുക്കി പണിതത്. ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വി.പി ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, വായനാരി വിനോദ്, മാനേജിങ് പാർട്ട്ണർ പ്രദീപൻ, മാനേജർ എൽദോ, ജീവനക്കാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിൽപ്പനയിൽ പ്രത്യേക ഓഫറും ഒരുക്കിയിരുന്നു.

Share news