ഇല്ലത്ത്താഴ-നടേരി റോഡിന്റെ നവീകരണപ്രവൃത്തി ആരംഭിച്ചു
        കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂരില്‍ തകര്‍ന്നുകിടക്കുന്ന ഇല്ലത്ത്താഴ-നടേരി റോഡിന്റെ നവീകരണ പ്രവൃത്തി  ആരംഭിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാവുമ്പോള്‍ വാഹനയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാതയുടെ നവീകരണത്തിന് തീരദ്ദേശ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കെ.ദാസന്‍ എം.എല്‍.എ. നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍  അഡ്വ.  കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍, നഗരസഭ കൌൺസിലർമാരായ  സി. ബാലന്‍ നായര്‍, ഒ.കെ.ബാലന്‍, പി.എം. ബിജു, ടി. പി. രാമദാസ്, എ.കെ.രമേശന്‍, കെ. സുനില്‍കുമാര്‍, പി. കെ. വിശ്വനാഥന്‍, ടി. ധര്‍മ്മന്‍ എന്നിവർ സംസാരിച്ചു.


                        
