KOYILANDY DIARY

The Perfect News Portal

ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; മുക്കം പുല്‍പറമ്പില്‍ കടളൊഴിപ്പിക്കുന്നു

മുക്കം നഗരസഭയിലെ പുല്‍പറമ്പ് അങ്ങാടിയിലെ കടകള്‍ ഒഴിപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കടകള്‍ ഒഴിപ്പിച്ചത്. രാത്രിയോടെയാണ് കച്ചവടക്കാര്‍ സാധന സാമഗ്രികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ( water level has risen in the iruvazhinji puzha ).

അതേസമയം, ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിയായി ഉയര്‍ന്നു. നിലവില്‍ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 2381.53 ഘനയടിയായി ഉയര്‍ന്നു. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നു. തൃശൂര്‍ പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.

Advertisements

മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (060822) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നേരത്തെ നിശ്ചയിച്ച പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്.

റൂള്‍ കര്‍വ് പരിധിയായ 137.50 അടി എത്തിയതോടെയാണ് മുല്ലപ്പെരിയാറിന്റെ 3 സ്പില്‍ വേ ഷട്ടറുകള്‍ ഉച്ചയ്ക്ക് ഒരുമണിക്ക് തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആയിരം ഘനയടിയാക്കി. എന്നാല്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാകത്തതിനാല്‍ വൈകിട്ട് 5 മണിയോടെ 10 ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. പെരിയാറിന്റെ തീരത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകളും സജ്ജമാണ്.

Leave a Reply

Your email address will not be published. Required fields are marked *