ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര കരകൗശലമേള നാളെ സമാപിക്കും

വടകര : ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര കരകൗശലമേള ചൊവ്വാഴ്ച സമാപിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 20 ന് ആരംഭിച്ച സര്‍ഗാലയ ഇരിങ്ങല്‍ ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് ഫെസ്റ്റിവല്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള ആളുകളെ ആകര്‍ഷിച്ചു. ഞായറാഴ്ച അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. രാത്രിയില്‍ അലങ്കാരവിളക്കുകള്‍ തീര്‍ക്കുന്ന വര്‍ണമനോഹരമായ കാഴ്ചയും ആസ്വാദകരെ വരവേറ്റു. കരകൗശല ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും മറ്റും വന്‍തിരക്കായിരുന്നു.
അന്തര്‍ദേശീയ– ദേശീയ അവാര്‍ഡ് നേടിയ അഞ്ഞൂറോളം കരകൗശല വിദഗ്ധരാണ് മേളയില്‍ പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളില്‍ കരകൌശല വസ്തുക്കളുടെ നിര്‍മാണവും പ്രദര്‍ശനവും നേരിട്ടു കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. മേളയുടെ ഭാഗമായി നാടന്‍, കേരളീയ, വിദേശ ഭക്ഷ്യമേളകള്‍, കൂടുതല്‍ ശുചിമുറികള്‍, താമസസൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു.രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന കരകൌശല ഉല്‍പ്പന്നങ്ങള്‍ ധാരാളം വിറ്റഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്മാര് അവതരിപ്പിച്ച കലാപരിപാടി മേളയുടെ മുഖ്യ ആകര്‍ഷണമായി.
