ആലപ്പുഴയില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്‌എസുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജസീല്‍, ഷെമീല്‍, ഷാജഹാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രി വൈകിയും ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. സംഭവസ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസവും ഇവിടെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്‌എസ് ആക്രമണം നടത്തിയിരുന്നു.

