KOYILANDY DIARY

The Perfect News Portal

ആറന്മുള പാടശേഖരത്ത് മുഖ്യമന്ത്രി വിത്തെറിഞ്ഞു

പത്തനംതിട്ട: ആറന്മുളക്കാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് സാക്ഷാത്കാരമേകി പാടശേഖരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞു. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന നിലങ്ങളില്‍ ഇനി നൂറുമേനി വിളയും. ആറന്മുള എഞ്ചിനീയറിങ് കോളേജിനരിനരില്‍ പ്രത്യേകം തയ്യാറാക്കിയ പാടശേഖരത്താണ് മുഖ്യമന്ത്രി വിത്തെറിഞ്ഞത്.

നാട്ടുകാരൊന്നാകെ ആവേശത്തോടെ വഞ്ചിപ്പാട്ട് പാടിയാണ് മുഖ്യമന്ത്രിയേയും മറ്റ് നേതാക്കളേയും പാടശേഖരത്തിലേക്ക് വരവേറ്റത്. കേരളത്തിലെ തരിശുനിലങ്ങളില്‍ വിത്തിറക്കുമെന്നുള്ള എല്‍ഡിഎഫിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ പാലിക്കപ്പെടുന്നത്.

കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍,ജലവിഭവമന്ത്രി മാത്യു ടി തോമസ്, ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്, മറ്റ് എംഎല്‍എമാര്‍ എല്‍.ഡി.എഫ് നേതാക്കള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിത്തിറക്കല്‍ ചടങ്ങില്‍ പങ്കാളികളായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *