അയിരൂപ്പാറ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്

തിരുവനന്തപുരം: അയിരൂപ്പാറ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്. രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ബാങ്ക് മാനേജര്‍ ശശികല, ക്ലാര്‍ക്ക് ലുക്കില, സുബൈദ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ബന്ധുക്കളുടെ പേരില്‍ പണം വായ്പയെടുത്തുവെന്നാണ് പരാതി.
പരാതിയില്‍ ബാങ്ക് മാനേജര്‍, ക്ലാര്‍ക്ക് എന്നിവരെ അടിയന്തിര ബോര്‍ഡ് കൂടി സസ്പെന്‍ഡ് ചെയ്തു. സുബൈദക്കെതിരെ നടപടിയെടുക്കാത്തത് രാഷ്ട്രീയ ഇടപെടലുകളാണെന്നും ആരോപണമുണ്ട്. പോത്തന്‍കോട് പൊലീസില്‍ നിക്ഷേപകര്‍ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

