KOYILANDY DIARY

The Perfect News Portal

അനര്‍ഹര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കരുത്‌: മന്ത്രി കെ.ടി. ജലീല്‍

കോഴിക്കോട്: അനര്‍ഹര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 13-ാം പദ്ധതി നിര്‍വഹണ പുരോഗതി- ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കാനേ പറയൂ, ഒരാള്‍ക്ക് കൊടുക്കരുതെന്ന് പറയാറില്ലെന്നും ഇൗ രീതി ഏറ്റവും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ ഒരു കാര്‍ഡിന് ഒരു വീട് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നിട്ടും ഭവനരഹിതരും കിടപ്പാടമില്ലാത്തവരുമായി 5,90,000 പേരുണ്ട്. ഇവര്‍ക്ക് വീട് നല്‍കുന്നതിലാവണം തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധ. ലൈഫ് പദ്ധതിയിലെ വീടുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വീതം വെക്കാനുള്ളതല്ല. ഒരു വാര്‍ഡില്‍ ഒരു വീടുമില്ലെങ്കില്‍ അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.

ആ വാര്‍ഡില്‍ വീടും വസ്തുവും ഇല്ലാത്തവരായി ആരുമില്ലെന്നാണ് അതിനര്‍ഥം. കേരളം രക്ഷപ്പെടണമെങ്കില്‍ പഞ്ചായത്തുകള്‍ മാലിന്യ സംസ്ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisements

എല്ലാ നഗരസഭകളിലും ബ്ലോക്കുകളിലും ഒാരോ പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹോട്ടല്‍ ന്യൂ നളന്ദ ഒാഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ യു.വി.

ജോസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നാരായണന്‍ നമ്ബൂതിരി, ജില്ലാ പ്ലാനിങ് ഒാഫീസര്‍ എം.എ. ഷീല, പഞ്ചായത്ത് ഉപഡയറക്ടര്‍ സി. മുരളീധരന്‍, ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *