KOYILANDY DIARY

The Perfect News Portal

അധികാരം ഉദ്യോഗസ്ഥർക്ക് നൽകുമ്പോൾ ഭരണകൂടം നോക്കുകുത്തിയാകുന്നുവോ?

കൊയിലാണ്ടി: കൊറോണ ഒരു വൈറസ് ആണ്. യുദ്ധം ചേയ്യേണ്ടത് കോറോണയോടാണ്. അതിജീവിക്കേണ്ടത് മനുഷ്യൻ്റെ ആവശ്യവുമാണ്. അതിൻ്റെ ഉത്തമ ബോധ്യമുള്ളവരുമാണ് മലയാളികൾ. എന്നാൽ ഉദ്യോഗസ്ഥർ ചെയ്യുന്നത് എന്താണ്? ഈ കാരണം പറഞ്ഞ് ” ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അദ്ധ്വാനിക്കുന്ന ” ഓട്ടോ തൊഴിലാളികൾ, ഹോട്ടൽ ജീവനക്കാർ, നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ, ലോട്ടറി തൊഴിലാളികൾ, വീട്ടുവേല ചെയ്യുന്നവർ, ഉത്സവ പറമ്പിൽ വിൽപ്പന നടത്തുവർ, വഴിയോരക്കച്ചവടക്കാർ എന്നിങ്ങനെ നാട്ടിലെ പ്രതികരിക്കാത്ത സമൂഹത്തിൻ്റെ പേരിൽ കുതിര കയറുന്നതിന് സാമർത്ഥ്യമുള്ളവരായി ചില ഉദ്യോഗസ്ഥർ മാറുന്നു. സെക്ടറൽ മജിസ്ട്രേട്ടുമാർ എന്ന് പറഞ്ഞ് ഇറങ്ങുന്നവർക്ക് ചുറ്റി നടക്കാൻ വാഹനവും അധികാരവും കിട്ടുമ്പോൾ ആഹ്ളാദ തിമർപ്പിലാകുകയാണ്. ഇന്നലെ കൊയിലാണ്ടിയിലെ ചില കടകളിൽ കയറി സെക്ടറൽ മജിസ്ട്രേട്ടിൻ്റെ നേതൃത്വത്തിൽ റെയ്ഡും ഫൈൻ ഈടാക്കാനും വലിയ താൽപ്പര്യം കാണിച്ചതായി കണ്ടു. എന്നാൽ ചിലരെ ഒഴിവാക്കിയതും ശ്രദ്ധയിൽപെട്ടു ഈ അനീതി നടക്കുമ്പോൾ ഭരണകൂടം പകച്ചു നിൽക്കുന്നു. ചായ കടകളിലായിരുന്നു സംഭവം.

മദ്യം വിൽക്കുവാനെ ഗവൺമെൻ്റ് പറഞ്ഞിട്ടുള്ളൂ. സാമൂഹിക അകലം പാലിക്കേണ്ട എന്ന് പറഞ്ഞിട്ടില്ല. ഇത് നടപ്പിലാക്കേണ്ടത് ആരാണ്? വാക്സിനേഷൻ എടുക്കുന്ന സ്ഥലത്തും ഈ പരിശോധന ഇവർ നടത്താറുണ്ടോ? ATM കൗണ്ടർ കണ്ടാൽ ഞെട്ടും? ഇതിനകത്ത് കൂട്ടായ്മയാണ് നടക്കുന്നത്. സാനിറ്റൈസറോ കാണാനില്ല. കോവിഡ് ടെസ്റ്റ് നടത്തുന്നതിനടുത്തുള്ള തിരക്കോ അവിടെയും ഇവർ പോകാറില്ല. ഡി കാറ്റഗറിയിൽ ചായകൊടുക്കാൻ പാടില്ല. കൊയിലാണ്ടി നഗരത്തിൽ പ്രത്യേക രീതിയിലാണ് കാര്യങ്ങൾ. ആളുകൾ കൂട്ടം കൂടി നിന്ന് ചായ കുടിക്കുന്ന ഷോപ്പിന് പ്രത്യേക പദവി. അവിടെയെത്തുമ്പോൾ പ്രോട്ടോകോൾ മറക്കും. ഇത് എന്ത് നീതി? ബാങ്കുകൾ, കെ എസ് എഫ് ഇ എന്നിവ തുറക്കാൻ തുടങ്ങി. ഇനി ഉപഭോക്താക്കൾക്ക് അടവ് തെറ്റിയത്തിൻ്റെ നോട്ടീസ് അയ്ക്കാൻ തുടങ്ങും. കൊറോണ ആയിട്ടാണ് അടയ്ക്കാത്തത്. കൊയിലാണ്ടി ഡി കാറ്റഗറി ആയത് കൊണ്ട് വരാൻ പറ്റിയില്ല എന്ന് പറഞ്ഞാൽ ഉദ്യോഗസ്ഥൻ്റെ വാദം ഞങ്ങൾ തുറക്കാറുണ്ടല്ലോ എന്നായിരിക്കും.

എന്നാൽ  ഞങ്ങളുടെ കൂടി വിയർപ്പാണ് ഉദ്യോഗസ്ഥരുടെ ശമ്പളം എന്ന് മനസ്സിലാക്കുന്ന കാലം വിദൂരമല്ല. ഇതോടൊപ്പം തന്നെ സൂചിപ്പിക്കേണ്ട ഒരു കാര്യം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ചില പോലീസുകാരുടെ പെരുമാറ്റം വളരെ മോശമായ രീതിയിലാണ്. സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ വാർത്താ ആവശ്യത്തിനും ദിവസേന പോകുന്ന ഫോട്ടൊ ഗ്രാഫർ ബൈജു എം.പീസിനോട് പെരുമാറിയ രീതി, ഇന്നലെ വൈകീട്ട് സ്റ്റേഷനിൽ സി.ഐ.യെ കാണാൻ പോയ ജനപ്രതിനിധിയോടും, പാലിയേറ്റീവ് പ്രവർത്തകനോടും എസ്.ഐ. ശ്രീജേഷ് മോശമായി പെരുമാറിയ സംഭവം ഇതൊക്കെ എടുത്ത് പറയേണ്ട ഒന്നാണ്. അതി രാവിലെയും, വെകീട്ടും കൊയിലാണ്ടി ബീച്ച് മുതൽ കാപ്പാട് ബീച്ച് വരെ മാസ്ക് പോലും ധരിക്കാതെ ഫുട്ട്ബോൾ കളിയിൽ ഏർപ്പെടുന്നവരുടെ പേരിൽ കേസ് എടുക്കാൻ ധൈര്യമുണ്ടോ ഈ ഏമാൻമാർക്കൊക്കെ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *