അത്യുൽപാദന ശേഷിയുള്ള തൈകൾ വിതരണം ചെയ്തു

കൊയിലാണ്ടി: വിഷ രഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ അത്യൽപാദന ശേഷിയുടെ മുരിങ്ങ, കറിവേപ്പില, കാന്താരി മുളകിൻ തൈകൾ എന്നിവ വിതരണം ചെയ്തു.എൻ.വി.വത്സൻ ഉൽഘാടനം ചെയ്തു.ഉമേഷ് കൊല്ലം അദ്ധ്യക്ഷത വഹിച്ചു.
വി.വി.സുധാകരൻ, സന്തോഷ് കുമാർ കാളത്താട്ടിൽ, മുണ്ടക്കൽ ദേവിയമ്മ, സന്തോഷ് ശിവേന്ദു, വി.വി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.
