ഹാർബറിൽ സമുദ്ര പൂജ നടത്തി

കൊയിലാണ്ടി: മകര സംക്രാന്തിയുടെ ഭാഗമായി ഹാർബറിൽ സമുദ്ര പൂജ നടത്തി. ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പയ്യോളി സുജിത് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു പുജ. ബി..ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ.ജയൻ അദ്ധ്യക്ഷനായിരുന്നു.
മൽസ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡണ്ട് കെ.രജിനേഷ് ബാബു, കൗൺസിലർ പി.പി.കനക, പി .പി. സന്തോഷ്, പി.പി .സദാനന്ദൻ, പ്രജിത്ത് എന്നിവർ സംസാരിച്ചു.

