സി. പി. ഐ കോഴിക്കോട് ജില്ലാ സമ്മേളനം

കൊയിലാണ്ടി: ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്നത് ആധുനിക കാലഘട്ടം കണ്ട ഏറ്റവും മഹത്വരമായ ജനകീയ മുന്നേറ്റമാണെന്ന് ചരിത്ര ഗ്രന്ഥകാരനും, പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് പറഞ്ഞു. സി. പി. ഐ. ജില്ല സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ നടന്ന ദേശീയ പ്രസ്ഥാനത്തിൻ്റെ വിവിധ ധാരകൾ – സെമിനാറിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. രാഷ്ട്രിയവും ധാർമികവും പ്രത്യയ ശാസ്ത്രപരവുമായ വിവിധ കൈവഴികളിലൂടെയാണ് അതു പോകുന്നത്.

ബഹുസ്വരമായ എല്ലാ പാരമ്പര്യ കൈവഴികളെയും തമസ്കരിച്ച് മതനിരപേക്ഷ മൂല്യങ്ങളെ തകർത്ത് നീരാളിപ്പിടുത്തത്തിലേക്കാണ് ഇപ്പോൾ രാജ്യത്തെ കൊണ്ടെത്തിക്കുന്നത്. ഗാന്ധി ഉയർത്തിയ രാഷ്ട്രിയവും ഗോഡ്സേ ഉയർത്തിയ രാഷ്ട്രിയവും ചർച്ച ചെയ്യേണ്ട സമയമാണിത്- ഹരീന്ദ്രനാഥ് പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. എസ്.സുനിൽ മോഹൻ, കെ.എസ്. രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു.




                        
