KOYILANDY DIARY.COM

The Perfect News Portal

സി. പി. ഐ. എം നേതൃത്വത്തില്‍ ജനപ്രിതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആനക്കുളം സി. പി. ഐ. (എം) ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ആനക്കുളം ടൗണില്‍ വെച്ച് നടന്ന പരിപാടി സി. പി. ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. കെ. ദാസന്‍ എം. എല്‍. എ., പി. കെ. ബാലകൃഷ്ണന്‍, സി. പി. എം. ലോക്കല്‍ സെക്രട്ടറി ടി. കെ. കുഞ്ഞിക്കണാരന്‍, എം. പത്മനാഭന്‍,നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനി, കെ. പി. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സുധീര്‍ദാസ് സ്വാഗതം പറഞ്ഞു, ചെയര്‍മാന്‍ സി. കെ. കൃഷ്ണന്‍ അദ്ധ്യക്ഷതയും ബ്രാഞ്ച് സെക്രട്ടറി വി. കെ. ശിവദാസന്‍ നന്ദിപറഞ്ഞു.

Share news