KOYILANDY DIARY

The Perfect News Portal

സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിലേക്കു പോകുന്ന അവസ്ഥയില്ല: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിലേക്കു പോകുന്ന അവസ്ഥയില്ലെന്നും നെഗറ്റീവ്‌ വളർച്ചയില്ലെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 2022ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ ഭേദഗതി ബില്ലിന്റെ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. ഓണത്തിനുമുമ്പ്‌ 60 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപ വീതം ക്ഷേമ പെൻഷൻ നൽകുന്നത്‌. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കടക്കം ബോണസ്‌ നൽകും.

കിഫ്‌ബി നിയമപരമായ കാര്യങ്ങളേ ചെയ്യുന്നുള്ളൂ. 50 കോടി രൂപയാണ്‌ റോഡ്‌ റബറൈസ്‌ഡ്‌ ആക്കാൻ ഈ വർഷം ചെലവഴിച്ചത്. അടുത്തവർഷം 10,000 ടൺ റബർ എങ്കിലും റോഡിനായി ചെലവഴിക്കാനാകും. ഇത്‌ റബറിന്‌ വില കൂടാൻ സഹായകമാകും. സംസ്ഥാനത്തിന്റെ കടം 32 ശതമാനമായി കുറയ്‌ക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി.


Leave a Reply

Your email address will not be published. Required fields are marked *