വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ K. M. A

കൊയിലാണ്ടി; കോവിഡ് മൂലം പൊതുജനങ്ങളും അതിലുപരിയായി വ്യാപാരികളും ഏറെ പ്രയാസത്തിലുടെ കടന്ന് പോകുന്ന ഈ അവസരത്തിൽ വ്യാപാരികൾ കോവിഡ് പ്രതിസന്ധിയിൽ നിന്നും മുക്തമായിവരുന്ന ഈ അവസരത്തിൽ ഒരു ചാർജ് വർദ്ധനവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർദ്ധനവ് നടപ്പിലാക്കരുതെന്ന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

കെ കെ നിയാസ് ആദ്യക്ഷത വഹിച്ചു. കെപി രാജേഷ്, കെ ദിനേശൻ, പി കെ ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മമ്മദ്, പി ചന്ദ്രൻ അജീഷ് മോഡേൺ, പി കെ മനീഷ്, വി കെ ഹമീദ്, കെ വി റഫീഖ്, പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു.


