വാക്സിൻ ചാലഞ്ചിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം കൈമാറി
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി 3 ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജിൽ നിന്ന് നിയുക്ത എം.എൽ.എ. കാനത്തിൽ ജമീലയും, സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. കെ.ടി.എം. കോയ, മറ്റ് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

