ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഈദ് ആശംസകൾ നേർന്നു
തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ളാദപൂര്‍ണമായ ഈദുല്‍ ഫിത്തര്‍ ആശംസിച്ചു. ഒരു മാസത്തെ റമദാന് വ്രതത്തിനു ശേഷം വന്നെത്തുന്ന ഈദുല്‍ ഫിത്തര്‍ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശങ്ങളാണ് നല്‍കുന്നത്.
മനുഷ്യര്‍ പരസ്പരം വിശ്വസിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

