റോഡ് സേഫ്ടി മിറർ സ്ഥാപിച്ചു

കൊയിലാണ്ടി: GVHSS എൻ. എസ്. എസ്. യൂണിറ്റിന്റെ ദത്തു ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മുത്താമ്പി തടോളിത്താഴ റോഡിൽ സേഫ്ടി മിറർ സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ വെച്ച് മുൻ NSS പ്രോഗ്രാം ഓഫീസർ എ. പി നിഷ,  NSS വളണ്ടിയർമാർ എന്നിവർ ചേർന്ന് കൗൺസിലർ എൻ. എസ് വിഷ്ണുവിന് കൈമാറിയ മിററാണ് ഇവിടെ സ്ഥാപിച്ചത്. അപകട സാധ്യത കൂടുതലുള്ള വളവിൽ ഇത് സ്ഥാപിച്ചത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യും.



                        
