റെയിൽവെയുടെ പകൽ കൊളളക്കെതിരെ സി.പി.ഐ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി
കൊയിലാണ്ടി: റെയിൽവെയുടെ പകൽ കൊളളക്കെതിരെ സി.പി.ഐ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി. റെയിൽവെ യാത്രാ സൗകര്യം പുന: സ്ഥാപിക്കുക, എന്ന മുദ്രാവാക്യം ഉയർത്തിയാണ് ധർണ സംഘടിപ്പിച്ചത്.

പാസഞ്ചർ ട്രയിനുകൾ ഓടിക്കുക, സീസൺ ടിക്കറ്റുകൾ വിതരണം ചെയ്യുക, എല്ലാ ട്രയിനുകളിലും ജനറൽ കംബാർട്ട് മെന്റുകൾ തുടങ്ങുക എന്ന ആവശ്യങ്ങൾ ഉയർത്തിയ ധർണ്ണ ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു. സി. ബിജു, എസ്. സുനിൽ മോഹൻ, പി.കെ.വിശ്വനാഥൻ, കെ. സന്തോഷ്, എ.ടി. വിനീഷ് എന്നിവർ സംസാരിച്ചു.


