രാത്രികാലങ്ങളിൽ കൊയിലാണ്ടിയിൽ സാമൂഹ്യവിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടം
        കൊയിലാണ്ടി: നഗരത്തിൽ രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് കാര്യക്ഷമമല്ലെന്ന് ആരോപണം. രാത്രി കാലത്ത് ഇത് കാരണം സാമൂഹ്യ വിരുദ്ധ ശക്തികളുടെ വിഹാര കേന്ദ്രമായി നഗരം മാറുന്നതായാണ് ആരോപണം. പുതിയ സ്റ്റാന്റിലെ കെട്ടിടങ്ങളുടെ മറവിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ നിർബാധം നടക്കുന്നു. പോലീസിന്റെ സാന്നിധ്യമില്ലാത്തതിനാൽ ഇത്തരം ശക്തികൾക്ക് ആരേയും കൂസാതെ സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ അരങ്ങേറാൻ സഹായകമാവുന്നു.
ബസ് സ്റ്റാന്റിലെ പല കെട്ടിടങ്ങൾക്കും, സെക്യൂരിറ്റി ഗാർഡുകൾ ഇല്ലാത്തതും ഇവർക്ക് സഹായകമാവുന്നു. പുതിയ ബസ് സ്റ്റാന്റിന്റെ അപ്രോച്ച് റോഡു മുതൽ ഇവരുടെ വിഹാര രംഗമാണ്. നേരത്തെ ശക്തമായ പോലീസ് പെട്രോളിംഗ് നഗരത്തിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇത് കാര്യക്ഷമമല്ലെന്നാണ് ആരോപണം.

കൊയിലാണ്ടിയിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി സംഘടനകളും മറ്റും ആവശ്യമുന്നയിച്ചിരുന്നു. രാത്രി പതിനൊന്ന് മണി കഴിയുന്നതോടെ നഗരം സാമൂഹ്യ വിരുദ്ധ പ്രവർത്തന കേ ന്ദ്രമാവുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പോലീസ് ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ
ഇത്തരം പ്രവർത്തനങ്ങളെ കടിഞ്ഞാണിടാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.



                        
